കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് രംഗത്ത്. ഇന്ത്യന്‍ വ്യോമസേനയെയും, ഇന്ത്യന്‍ സുപ്രീം കോടതിയെയും, സി.എ.ജിയെയും രാഹുല്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ളൊരാള്‍ പാക്കിസ്ഥാനെയാണൊ വിശ്വസിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
രാഹുല്‍ ഗാന്ധി മനഃപൂര്‍വ്വം റാഫേല്‍ കരാറിന് വേണ്ടി ശ്രമിച്ച മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രവി ശങ്കര്‍ പ്രസാദ്.
ബാലാകോട്ടില്‍ ആക്രമണം നടത്തിയതില്‍ കോണ്‍ഗ്രസ് തെളിവ് ചോദിച്ചിരുന്നു. കൂടാതെ റാഫേല്‍ വിവാദത്തില്‍ സുപ്രീം കോടതിയുടെ വിധിയെയും സി.എ.ജി റിപ്പോര്‍ട്ടിനെയും കോണ്‍ഗ്രസ് തള്ളിയിരുന്നു. റാഫേല്‍ ഇടപാടില്‍ മോദിയുടെ മുഖം രക്ഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ തങ്ങളുടെ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് രവി ശങ്കര്‍ പ്രസാദിന്റെ പ്രതികരണം. മോദിയുള്‍പ്പെടെ കരാറിലുള്ള എല്ലാവരെപ്പറ്റിയും അന്വേഷിക്കണമെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
Discussion about this post