ബ്ലേഡ് മാഫിയയെ നേരിടാനുള്ള കേരല സര്‍ക്കാരിന്റെ ഓപ്പറേഷന് കുബേരയുടെ രണ്ടാം ഘട്ടം ഇന്നാരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കൊള്ളപ്പലിശ വാങ്ങുന്ന നടപടി അനുവദിക്കില്ല. മാഫിയകള്‍ക്കെതിരെ ശക്തമായ റെയ്ഡ് നടത്താന്‍ ഡിജിപി ഇന്ന് നിര്‍ദ്ദേശം നല്‍കും. ജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ വെബ്സൈറ്റിലൂടെയും വാട്ട്സാപ്പിലൂടെയും അറിയിക്കാമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
ഇതിനുപുറമേ കുടുംബശ്രീ, ജനമൈത്രീ പോലീസ് എന്നിവയുടെ നേതൃത്വതതില്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.അനധികൃത ചിട്ടികമ്പനികളെ തടയാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.
Discussion about this post