മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ഭാസ്കര്‍ ദ റാസ്കല്‍ തമിഴിലേക്കും ഹിന്ദിയിലേക്കും റിമേക്ക് ചെയ്യുന്നു.സിദ്ദിഖ് തന്നെയാണ് മറ്റുഭാഷകളിലേക്കും ചിത്രം സംവിധാനം ചെയ്യുന്നതെന്ന് ഒരു സിനിമ മാഗസിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ മമ്മൂട്ടിക്ക് വലിയ വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു ഭാസ്കര്‍ ദ റാസ്കല്‍ . തെന്നിന്ത്യന്‍താരം നയതാര നായികാ വേഷത്തില്‍ എത്തിയ ഈ ചിത്രത്തില്‍ ജനാര്ദ്ദനന്,ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, സാജൂ നവോദയ, മാസ്റ്റര്‍ സനൂപ്, ദേവി അജിത്ത്, ബേബി അനിഘ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് റിമോക്കില് രജനീകാന്തോ,അജിത്തോ ആയിരിക്കും നായകനാവുക. തെലുങ്കില്‍ വെങ്കിടേഷ് , ഹിന്ദിയില്‍ അക്ഷയ് കുമാര്‍ എന്നിവരെയാണ് നായകരാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും സിദ്ദിഖ് അറിയിച്ചു.
Discussion about this post