ഇന്നത്തെ ഗൂഗിള്‍ ഡൂഡിളിന് ഒരു പ്രത്യേകതയുണ്ട്.വനിതാ ദിനമായ ഇന്ന് ഗൂഗിള്‍ ഒരുക്കിയ ഡൂഡിള്‍ വനിതകള്‍ക്ക് വേണ്ടിയുള്ളതാണ്.വിവിധ ഭാഷകളില്‍ സ്ത്രീകള്‍ക്ക് പറയുന്ന പേരുകളാണ് ഡൂഡിളാക്കിയിരിക്കുന്നത്. ലോകത്തിലെ സ്ത്രീകളുടെ വാചകങ്ങളും ഡൂഡിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
പ്ലേ ബട്ടണില്‍ ക്വിക്ക് ചെയ്യുമ്പോള്‍ ഇങ്ങനെ വിജയം വരിച്ച സ്ത്രീകളുടെ പ്രചോദനം പകരുന്ന വാചകങ്ങളും കാണാം.’നിങ്ങള്‍ ബലഹീനരാണെന്ന് പറയരുത് കാരണം നിങ്ങള്‍ സ്ത്രീയാണെന്ന ഇന്ത്യന്‍ ബോക്‌സിംഗ് താരം മേരികോമിന്റെ വാചകവും കൂട്ടത്തിലുണ്ട്.’
ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ബംഗ്ല, റഷ്യന്‍, ജാപനീസ്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളിലെ വാചകങ്ങളാണ് ഡൂഡിളില്‍ ഉള്ളത്.എല്ലാ വര്‍ഷവും മാര്‍ച്ച് 8 ലോക വനിതാ ദിനമായി ആചരിക്കുന്നു.
Discussion about this post