ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ സൈനികരുടെ തൊപ്പിയണിഞ്ഞുകൊണ്ട് മത്സരിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ ഐ.സി.സി നടപടിയെടുക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന് രംഗത്ത്. സ്വന്തം ടീമിന്റെ തൊപ്പിയണിയാതെ സൈനിക തൊപ്പിയണിഞ്ഞുകൊണ്ട് ഇന്ത്യ കളിച്ചത് എന്തുകൊണ്ട് ഐ.സി.സി കണ്ടില്ലെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.
പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന്മാര്ക്ക് ശ്രദ്ധാഞ്ജലിയര്പ്പിക്കുന്നതിന് വേണ്ടിയായിരുന്നു സൈനിക തൊപ്പിയണിഞ്ഞുകൊണ്ട് ഇന്ത്യന്‍ ടീം കളിക്കാനിറങ്ങിയത്. മത്സരത്തിന്റെ പ്രതിഫലം വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഇന്ത്യന്‍ ടീം നല്‍കുകയും ചെയ്തു.
ഇന്ത്യന്‍ ടീം ക്രിക്കറ്റിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് പാക്കിസ്ഥാന് ആരോപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തടഞ്ഞില്ലെങ്കില്‍ ഇന്ത്യ കശ്മീരില്‍ നടത്തുന്ന ക്രൂരകൃത്യങ്ങള്‍ക്കെതിരെ പാക്കിസ്ഥാന് ക്രിക്കറ്റ് ടീം കറുത്ത ബാന്‍ഡണിഞ്ഞ് വരണമെന്ന് പാക്കിസ്ഥാന് കേന്ദ്ര മന്ത്രി ഫവദ് ചൗധരി പറഞ്ഞു.
“It’s just not Cricket”, I hope ICC ll take action for politicising Gentleman’s game … if Indian Cricket team ll not be stopped, Pak Cricket team should wear black bands to remind The World about Indian atrocities in Kashmir… I urge #PCB to lodge formal protest pic.twitter.com/GoCHM9aQqm
— Ch Fawad Hussain (@fawadchaudhry) March 8, 2019
Discussion about this post