ബീജിംഗ്: ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഹിന്ദുബുദ്ധമത തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി തിങ്കളാഴ്ച ടിബറ്റിലേക്ക് പുതിയ വഴി ചൈന തുറന്ന് നല്കി. ചൈനീസ് സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ചൈനീസ് പ്രസിഡന്റ് ഷീന്‍ ജിന്‍പിംഗ് കഴിഞ്ഞ വര്‍ഷം നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തിലാണ് വഴി തുറന്നുകൊടുക്കുന്നതിനെ സംബന്ധിച്ച അന്തിമ തീരുമാനമായത്. വാഗ്ദാനം നിറവേറ്റുന്നതിലൂടെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ചൈന മുന്കൈയ്യെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മൗണ്ട് കൈലാഷിലേക്കും മാനസസരോവറിലേക്കുമുള്ള പന്ത്രണ്ടു ദിവസത്തെ തീര്‍ത്ഥാടനത്തിനായി ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ആദ്യസംഘം ഇന്ന് രാവിലെ ഹിമാലയന്‍ ചുരം വഴി ടിബറ്റിലേക്ക് യാത്ര തിരിച്ചതായി ഷിന്‍ഹുവ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. ചൈനീസ് നിയന്ത്രിത ടിബറ്റിലേക്ക് വിസ ലഭിക്കുന്നതിനുള്ള അസൗകര്യമടക്കം നിരവധി ബുദ്ധിമുട്ടുകളാണ് ഇത്തരം തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നത്.
മെയ് മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചൈന സന്ദര്‍ശനത്തില്‍ അതിര്‍ത്തി പ്രശ്നം പരിഹരിക്കാനായി ഇന്ത്യ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ഇക്കാര്യം ചൈനയുടെ പരിഗണനയിലാണ്.
Discussion about this post