ബ്യൂണസ് അയേഴ്സ്: മുന്‍ അര്‍ജന്റീനിയന്‍ താരം യുവാന്‍ റോമന്‍ റിക്വെല്‍മി ഫുട്ബോളില്‍ നിന്നും വിരമിച്ചു. അര്‍ജന്റീനയുടെ എക്കാലത്തേയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ റിക്വെല്‍മി 36 -ാം വയസിലാണ് ഫുട്ബോള്‍ ആരവങ്ങളോട് വിടപറഞ്ഞത്.
അര്‍ജന്റീനോ ജൂനിയേഴ്സില്‍ കളിച്ചുവരികയായിരുന്നു. അര്‍ജന്റീനീയന്‍ ആരാധകരുടെ പ്രിയ കളിക്കാരനായ റിക്വല്‍മി മധ്യനിരയിലെ പ്രതിഭാസമായിരുന്നു.
ബൊക്ക ജൂനിയേഴ്സ്, ബാര്‍സലോണ, വിയ്യാറയല്‍ തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്.
. ദേശീയ ടീമിനായി 46 മത്സരങ്ങളില്‍ നിന്നായി 17 ഗോളുകളും ക്ലബ്ബുകള്‍ക്കായി 304 മത്സരങ്ങളില്‍ നിന്നായി 68 ഗോളുകളും നേടി.
Discussion about this post