ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആറു മുതല്‍ 10 വരെയുള്ള ക്ളാസുകളില്‍ യോഗാ ക്ലാസ് നിര്‍ബന്ധ പാഠ്യവിഷയമാക്കി. അധ്യാപക പരിശീലന പാഠ്യപദ്ധതിയിലും യോഗ നിര്‍ബന്ധ വിഷയമായി ഉള്‍പ്പെടുത്തുമെന്ന് മാനവ വിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി അറിയിച്ചു. അടുത്ത വര്‍ഷം ദേശീയതലത്തില്‍ നടക്കുന്ന യോഗ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ഥിക്ക് അഞ്ചു ലക്ഷം രൂപയുടെ സമ്മാനം നല്കം. കുട്ടികള്‍ക്ക് അധിക ബാധ്യത ആകാത്തവിധത്തില്‍ 80 മാര്‍ക്കിന്റെ പ്രായോഗിക പരീക്ഷയായിരിക്കും സിലബസില്‍ ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. എന്‍.സി.ഇ.ആര്.ടി പാഠ്യപദ്ധതിപ്രകാരമുള്ള പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. സംസ്ഥാനങ്ങള്‍ക്ക് അവരുടെ സിലബസില്‍ യോഗ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. സി.ബി.എസ്.ഇ സ്കൂളുകളില്‍ യോഗ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലുമായിരിക്കും ആദ്യ ഘട്ടത്തില്‍ യോഗ നിര്‍ബന്ധമാക്കുക.
Discussion about this post