ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന 2022 ല്‍ എല്ലാവര്ക്കും വീട് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. 2015 ജൂണ്‍ 25 നാണ് പദ്ധതി ആരംഭിച്ചത്.
നഗരം , ഗ്രാമം എന്നിങ്ങനെ പദ്ധതിയെ രണ്ടായി തിരിച്ചിട്ടാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത് .നാല് വ്യത്യസ്തങ്ങളായ ഘടകങ്ങള്‍ സംയോജിപ്പിച്ച് കൊണ്ടാണ് പധാനമന്ത്രി ആവാസ് യോജന നഗരം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ചേരി വികസനം,ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി,അഫോര്‍ഡബിള്‍ ഹൗസിംഗ് സ്കീം,വ്യക്തിഗത ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം എന്നിവയാണത്300 ആളുകള്‍ താമസിക്കുന്ന/6070 വരെ കുടുംബങ്ങള്‍ ഉള്ള ചേരിയിലുള്ളവര്‍ക്ക് പ്രസ്തുത ചേരിയില്‍ത്തന്നെ ഭവനം നിര്‍മ്മിച്ചു നല്‍കലാണ് ചേരി വികസനത്തിന്റെ ലക്ഷ്യം. താഴ്ന്ന വരുമാനമുള്ളവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഭവനം നിര്മ്മിക്കുന്നതിനായോ ഭവനം വാങ്ങുന്നതിനായോ ഭവനത്തിന്റെ നിലവാരം വര്ദ്ധിപ്പിക്കുന്നതിനായോ ബാങ്കില്‍ നിന്നും പരമാവധി 12 ലക്ഷം രൂപ വരെ കമ്പോളനിരക്കിലെ പലിശയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ വായ്പയായി നല്‍കലാണ് വായ്പാ ബന്ധിത സബ്സിഡി .
ഈ പദ്ധതിയില്‍ വരുമാനത്തിനനുസൃതമായി നാല് വിഭാഗങ്ങളാണ് ഉള്ളത് മൂന്ന് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള വരെ സാമ്പത്തികമായി ദുര്‍ബലരായ വിഭാഗത്തിലും 6 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള വരെ താഴ്ന്ന വരുമാനക്കാരുടെ വിഭാഗത്തിലും, 12 ലക്ഷം രൂപ വരെ വരുമാനമുള്ള വരെ എം.ഐ.ജി. 1 വിഭാഗത്തിലും, 18 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ എം.ഐ.ജി. 2 വിഭാഗത്തിലും ഉള്‍പ്പടുത്തിയിട്ടുണ്ട്.ആവാസ് യോജന വായ്പാ ബന്ധിത സബ്സിഡി പദ്ധതിയില്‍ ഇടത്തരം വരുമാനക്കാരായ എം.ഐ.ജി. 1/ എം.ഐ.ജി. 2 വിഭാഗങ്ങള്‍ക്കുള്ള വീടുകളുടെ തറ വിസ്തീര്‍ണ്ണം യഥാക്രമം 160 ചതുരശ്ര മീറ്ററും, 200 ചതുരശ്ര മീറ്ററുമായി ഈയടുത്ത് വര്‍ദ്ധിപ്പിച്ചു. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ നിരന്തരമായി ഇടപെടലുകളുടെ ഭാഗമായിട്ടാണ് തറവിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മധ്യവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ലക്ഷക്കണക്കിനുള്ള ഗുണഭോക്താക്കള്‍ക്ക് ഇത് മൂലം പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.ഈ പദ്ധതി പ്രകാരം സാമ്പത്തികമായി ദുര്‍ബലരായ വിഭാഗക്കാര്‍ / താഴ്ന്ന വര്‍ഗ്ഗക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പരമാവധി 2.67 ലക്ഷം രൂപയും എം.ഐ.ജി. 1 എം.ഐ.ജി. 2 വിഭാഗങ്ങള്‍ക്ക് പരമാവധി 2.3 ലക്ഷം രൂപയും സബ്സിഡിയായി ലഭിക്കും. പരമാവധി 20 വര്‍ഷത്തെ കാലാവധി കണക്കാക്കിയാണ് ഈ സബ്സിഡി. ഈ തുക ഒറ്റത്തവണയായി ഗുണഭോക്താവിന്റെ വായ്പാ അക്കൗില്‍ ലഭിക്കും. ഇത് മൂലം ഗുണഭോക്താവിന് വായ്പാ തിരിച്ചടവില്‍ ഗണ്യമായ കുറവുാകും.
കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാക്കി അത് വാങ്ങുന്നതിനുള്ള പദ്ധതിയാണ് അഫോര്‍ഡബിള്‍ ഹൗസിംഗ് സ്കീം.സ്വന്തമായി സ്ഥലമുള്ള ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതും വാസയോഗ്യമല്ലാത്ത വീടുകള്‍ പുനരുദ്ധരിക്കുന്നതിനുള്ള സഹായം നല്‍കലും വ്യക്തിഗത ഭവന നിര്‍മാണത്തിനുള്ള ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4323 നഗരങ്ങളില്‍ ആവാസ് യോജന നഗരം പദ്ധതി പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. 2018 ആഗസ്റ്റ് വരെ 55 ലക്ഷത്തോളം വീടുകള്‍ക്കാണ് അനുമതി ലഭിച്ചത് . ഇതില്‍ പതിനാറു ലക്ഷം വീടുകള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു. ഇരുപത്തെട്ട് ലക്ഷം വീടുകളുടെ പണി പുരോഗമിക്കുന്നു. കേരളത്തില്‍ നിന്ന് 93 നഗരങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
2016-17 മുതല്‍ 2018-19 വരെയുള്ള 3 വര്‍ഷക്കാലയളവിനുള്ളില്‍ രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഭവനരഹിതരായവര്ക്കു വേണ്ടി ഒരു കോടി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍).പദ്ധതി പ്രകാരം വീടിനോടൊപ്പം ശുചിമുറി ഉള്‍പ്പെടെ നിശ്ചിത സമയത്തിനകം ഗുണമേന്മയുളള ഭവനങ്ങള്‍ നിര്‍മ്മിക്കുവാന്‍ ലക്ഷ്യമിടുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ധനസഹായങ്ങളും ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതവും ഉള്‍പ്പെടുത്തിയാണ് യൂണിറ്റ് കോസ്റ്റ് നിശ്ചയിക്കുന്നത്.സാധാരണ സ്ഥലങ്ങളില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും ദുര്‍ഘടമായ പ്രദേശങ്ങളില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയുമാണ് ഗുണ ഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മറ്റു പദ്ധതികളായ സ്വച്ഛഭാരത് , ജനധന യോജന, ഉജാല, ഉജ്ജ്വല തുടങ്ങിയവയും ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എഴുപതിനായിരം രൂപ പലിയ ഇളവ് നല്കി വായ്പയെടുക്കാനും ഗുണഭോക്താക്കള്‍ക്ക് കഴിയും. പദ്ധതി തുക പൂര്‍ണമായും അക്കൗണ്ട് വഴിയാക്കിയതിനാല്‍ ഇടനിലക്കാരെ നല്ലൊരു പരിധി വരെ ഒഴിവാക്കാനും കഴിയും. ജനധനയോജന വഴി സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ ആരംഭിച്ചത് ഗ്രാമീണ ഭവന പദ്ധതി നടത്തിപ്പില്‍ നിര്‍ണായകമായി.
മുന്‍പുണ്ടായിരുന്ന ഭവന പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി ബിപിഎല്‍ പട്ടികയില്‍ പെടുന്നവരില്‍ നിന്നു മാത്രമല്ല ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.2011 ലെ സാമൂഹിക സാമ്പത്തിക സര്‍വേ , ജാതി സെന്‍സസ് എന്നിവക്ക് അനുസരിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. ഭവന നിര്‍മ്മാണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താനും സാങ്കേതിക സഹായം നല്കാനുമായി നാഷണല്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് ഏജന്‍സിയേയും സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി ആവാസ് യോജനഗ്രാമീണ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത ഗ്രാമീണര്‍ക്ക് വേണ്ടി പലിശയില്‍ സബ്സിഡി നല്കിയുള്ളപദ്ധതിയും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.പുതിയ വീട് ഉണ്ടാക്കുന്നതിനും നിലവിലുള്ള വീടുകള്‍ വലുതാക്കുന്നതിനും ഈ ആനുകൂല്യം ലഭിക്കും. രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കാണ് പലിശയിളിവ് അനുവദിക്കുക.നാഷണല്‍ ഹൗസിങ് ബാങ്കാണു പദ്ധതി നടപ്പാക്കുക. മൂന്നു ശതമാനം പലിശത്തുക ഗവണ്മെന്റ് നാഷണല്‍ ഹൗസിങ് ബാങ്കിനു നല്‍കും. ഈ തുക ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, ബാങ്കിങ്ങിതര സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കു കൈമാറപ്പെടും. ഇതോടെ വായ്പയെടുക്കുന്നവര്‍ പ്രതിമാസം തിരിച്ചടയ്ക്കേണ്ട തുകയില്‍ കുറവുണ്ടാകും.ഗുണഭോക്താക്കള്‍ക്കു സാങ്കേതിക സഹായം ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പി.എം.എ.വൈ.ജിയുടെ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനും സൗകര്യമൊരുക്കും. ഗ്രാമീണമേഖലയില്‍ കൂടുതല്‍ പാര്‍പ്പിടങ്ങള്‍ യാഥാര്‍ഥ്യമാകാനും ഗ്രാമീണ ഭവനമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും പദ്ധതി സഹായകമാകും.
2019 മാര്‍ച്ചിനു മുന്‍പ് ഒരു കോടി വീടുകള്‍ ലക്ഷ്യമാക്കി ആരംഭിച്ച ഗ്രാമീണ ആവാസ് യോജനയില്‍ ഇതുവരെ 91 ലക്ഷം വീടുകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. 48 ലക്ഷം വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ബാക്കി വീടുകള്‍ നിര്‍മ്മാണഘട്ടത്തിലുമാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാര്‍പ്പിടം എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും ലഭ്യമാവുക എന്ന ലക്ഷ്യം 2022 ഓടെ സാദ്ധ്യമാക്കുന്നതോടെ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക സ്ഥിതിയില്‍ ഗണ്യമായ മുന്നേറ്റമുണ്ടാകും.
Discussion about this post