ധാക്ക:ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ബംഗ്ലാദേശുമായുള്ള മൂന്നുകളികളുടെ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ആദ്യ രണ്ടെണ്ണവും തോറ്റ ഇന്ത്യക്ക്മൂ ന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ തോറ്റാല്‍ തന്നെ അത് വലിയ ആഘാതമാകും.
സ്വന്തം തട്ടകത്തില്‍ തുടരെ 10 ഏകദിനങ്ങള്‍ ജയിച്ച ആതിഥേയര്‍ പതിനൊന്നാം ജയം നേടാനുച്ചാണ് ഇറങ്ങുക. ജയിച്ചാല്‍ തുടരെ 12 വിജയങ്ങളോടെ വെസ്റ്റിന്‍ഡീസ് (1986-89), പാക്കിസ്ഥാന് (2000-03), ഓസ്ട്രേലിയ (2003-04) ടീമുകള്‍ സ്ഥാപിച്ച റെക്കോഡിന് തൊട്ടരികിലെത്തും ബംഗ്ലാദേശും.
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച സ്റ്റേഡിയത്തില്‍ സമാനമായ സാഹചര്യത്തിലാണ് മൂന്നാം മത്സരത്തിനും ഇറങ്ങുന്നതെന്ന അനുകൂല ഘടകവും ആതിഥേയര്‍ക്കുണ്ട്.
ബംഗ്ലാദേശും ഇന്ത്യയും ഇതുവരെ 31 ഏകദിനങ്ങളിലാണ് ഏറ്റുമുട്ടിയത്. ബംഗ്ലാദേശ് ഇതില്‍ ആകെ നേടിയത് നാലുവിജയങ്ങള് മാത്രം.
Discussion about this post