അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പിടിക്കുന്നത് എല്‍ഡിഎഫിന്റെ വോട്ടുകളായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ആന്റണി അഭിപ്രായം പ്രകടിപ്പിച്ചത്. സര്‍ക്കാരിന്റെ വിലയിരുത്തലാകും അരുവിക്കരയിലേതെന്നും കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും ആന്റണി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന് നിലവാരത്തകര്ച്ചയോടെയാണ് സംസാരിക്കുന്നത്. ആ ഭാഷയില്‍ സംസാരിക്കാന്‍ തനിക്കറിയില്ല എന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
Discussion about this post