2014 മുതല്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങ്ങില്‍ നിന്നും 13000 ത്തോളം തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ചൈനീസ് അധികൃതര്‍ . തീവ്രവാദത്തിന് അനുകൂലമായ ചൈനയുടെ നിലപാടുകള്‍ക്ക് എതിരെ വിവിധകോണുകളില്‍ നിന്നും പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നതിന്റെ സാഹചര്യത്തിലാണ് ചൈനീസ് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത് .
2014 മുതല്‍ സിന്‍ജിയാങ്ങില്‍ നിന്നും അക്രമസ്വഭാവവും തീവ്രവാദ സ്വഭാവമുള്ള 1588 സംഘങ്ങളെ തകര്‍ത്തതായും 12,995 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായും സര്‍ക്കാര്‍ പറയുന്നു . തീവ്രസ്വഭാവമുള്ള 345,229 രേഖകള്‍ , 2052 സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായും 30,645 പേരെ 4858 അനധികൃത പ്രവര്‍ത്തങ്ങള്‍ക്ക് ശിക്ഷ നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കുന്നു .
സിന്‍ജിയാങ്ങില്‍ ഭൂരിപക്ഷം വരുന്നത് ഉയ്ഗുര് വിഭാഗത്തില്‍പ്പെട്ട മുസ്ലീം ജനതയാണ് . ഇവിടെയുള്ളവര്‍ ജിഹാദിലൂടെ മാത്രമേ സ്വര്‍ഗ്ഗരാജ്യം ലഭിക്കു എന്ന നിലപാട് പുലര്‍ത്തുന്നവര്‍ ആണെന്നും . തീവ്രവാദികളുടെ നിയന്ത്രണം മൂലം സാധാരണ ജനങ്ങള്‍ വരെ ദുഷ്ടത നിറഞ്ഞ നിലപാടുകള്‍ പിന്തുടരുകയാണ് . എന്നാല്‍ ഉയ്ഗൂര്‍ വിഭാഗത്തിലെ വളരെ ചെറിയ ശതമാനമാളുകള്‍ക്ക് മാത്രമാണ് കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു . സാധാരണ ജനങ്ങളിലേക്ക് തീവ്രവാദ സ്വഭാവമുള്ള നിലപാടുകള്‍ പകര്‍ന്ന് കൊടുക്കുന്ന സംഘടന നേതാക്കള്‍ക്കും , അനുയായികള്‍ക്കും മാത്രമാണ് കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയിട്ടുള്ളതെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു .
തീവ്രവാദം അടിച്ച് അമര്ത്താനെന്ന പേരില്‍ ഉയ്ഗുര് വിഭാഗത്തെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുകയാണെന്ന് ലോക ഉയ്ഗുര് കോണ്‍ഗ്രസ് വക്താവ് ദില്സത് രക്സിത് ആരോപിച്ചു . ചൈന സത്യങ്ങള്‍ മറച്ച് വെക്കുകയാണ് . വിശ്വാസത്തെ അടിച്ച് അമര്‍ത്തി അന്ധവിശ്വാസം വ്യാപിപിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് . സിന്ജിയാങ്ങിലുള്ളവരെല്ലാം വിഘടനവാദികളും തീവ്രവാദികളും ആണെന്നാണ് ചൈനയുടെ നിലപാടെന്നും ദില്സത് ആരോപിച്ചു .
Discussion about this post