മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ എന്ന് പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കും പോസ്റ്ററിനുമെതിരെ സംവിധായകന് രംഗത്ത്. മോഹന്‍ലാലിന്റെ ചിത്രത്തോടൊപ്പം ദ കോമറേഡ് എന്ന പേരില്‍ ഒരു പോസ്റ്ററും സോഷ്യല്‍മീഡിയയില്‍ ഇന്ന് പ്രചരിച്ചിരുന്നു.
ഹരികൃഷ്ണന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി വി എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പേരില്‍ ‘ദ കോമ്രേഡ്’ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വി എ ശ്രീകുമാര്‍ മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഒടിയന് എന്ന ചിത്രത്തിന്റെ ആലോചനകള്‍ക്കു മുമ്പേ താന്‍ ആലോചിച്ച പ്രൊജക്ട് ആണിതെന്നും അതിന്റെ ഭാഗമായി വരച്ച ചില സ്കെച്ചുകള്‍ ഇപ്പോള്‍ ആരോ പുറത്തു വിട്ടിരിക്കയാണെന്നുമാണ് ശ്രീകുമാര്‍ മേനോന് പോസ്റ്റിലൂടെ പറയുന്നത്. ഇത് പ്രചരിക്കരുതെന്നാണ് സംവിധായകന് ആവര്‍ത്തിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
ഇന്ന് സോഷ്യൽ മീഡിയയിൽ ഞാൻ ശ്രീ മോഹൻലാൽ-നെ നായകനാക്കി COMRADE എന്ന പേരിൽ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകൾ പ്രചരിക്കുക ഉണ്ടായി. Creative പോസ്റ്റേഴ്സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ് കളും ആലോചിക്കും. അതിൽ ചിലത് നടക്കും ചിലത് നടക്കില്ല. Comrade എന്ന ഈ പ്രൊജക്റ്റ് വളരെ മുൻപ് ആലോചിത് ആണ് ഒടിയനും മുൻപേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോൺസെപ്റ് സ്കെച്ച്കൾ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്ത യാഥാർഥ്യം അല്ല. ലാലേട്ടൻ അറിയാത്ത വാർത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വർക്ക് എത്തിക്സ് നു നിരക്കാത്ത പ്രവർത്തിയായി പോയി.
https://www.facebook.com/vashrikumar/posts/2121089744665411?__xts__%5B0%5D=68.ARDKOEyk7rNnKPmgr1DioJW5w45npXr-5NtJugg3KeENjCiC02cI5TdK0AYFbUs1MfoqZ7qm2YcyAEq-lB6RT__sHeiXVvlrN1ZagsnbhHa6mbPzNzAupqudNn2daD8NjLoAXWTjVYhpozsNSYU7fjKS6gfuXQmcyyOGG0LX6PLHNfGcSUe5MGW_9JsQik6EK_eAy4Typ-iSJQaVq4MJ9Rtt0l_WfFMl-2dB-kjw2PffC-Bn_SxR1t72AKp23iL4ndPnVhDoT6hZqFDmjnbfiNH0IfrELoGAKFN_qtF60ibDF74qxT9JNMZO1QqiWOLH9yW9rRIy30Z06-ORz9HYbA&__tn__=-R
Discussion about this post