ഐ.പി.എല്‍ മുംബൈ ഇന്ത്യന്‍സ് താരമായ പ്രശാന്ത് തിവാരിയെ വീട് കയറി ആക്രമിച്ചതായി പരാതി . ഹോളി ആഘോഷത്തിന്റെ ഭാഗമായി താരം സഹോദരനൊപ്പം ചേര്‍ന്ന് വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഗസിയബാദിലെ മുകുന്ദ് നഗറിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു . കൈക്കും കാലിനും പരിക്കേറ്റ താരം ആശുപത്രിയിലാണ് . പ്രശാന്ത് തിവാരി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു .
2012 ല്‍ മുംബൈ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്ന താരം ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കാനിരിക്കുകയായിരുന്നു .
Discussion about this post