ഇന്ത്യയിലെ ഇസ്രയേല്‍ നയന്തന്ത്ര കാര്യാലയങ്ങള്‍ക്കും – ജൂത ആരാധനാലയങ്ങള്‍ക്ക് നേരെയും ഭീകരാക്രമണമുണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് . ഇസ്ലാമിക് സ്റ്റേറ്റ് , അല്‍ ഖ്വയ്ദ എന്നീ ഭീകരസംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായിട്ടാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് .
ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളികളില്‍ നടന്ന ആക്രമണത്തിന് പ്രതികാരമായിട്ടാണ് ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം .
അടുത്ത് വരുന്ന നാല് ദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി , മുംബൈയിലെ ഇസ്രയേല്‍ കോണ്‍സുലേറ്റ് കാര്യാലയം , ജൂത സിനഗോഗ് , ജൂതര്‍ താമസിക്കുന്ന ഇടം എന്നിവിടങ്ങളില്‍ വാഹനം ഇടിച്ച് കയറ്റിയോ , ആള്‍ക്കൂട്ടത്തിനിടയില്‍ കത്തി കൊണ്ട് ജൂതരെ ആക്രമിക്കുകയോ പോലെയുള്ള ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതായിട്ടാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് .
ഇത് സംബന്ധിച്ച ആദ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് മാര്‍ച്ച് ഇരുപതിനാണ് . ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ വഴി ഐ.എസ് ഭീകരനും വക്താവുമായ അബു ഹസന് അല്‍ മുജാഹിര്‍ എന്നയാള്‍ ആക്രമണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുകയായിരുന്നു . കൂടാതെ ശബ്ദ സന്ദേശങ്ങളും ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട് .
Discussion about this post