മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പി എം നരേന്ദ്രമോദിയുടെ ട്രെയിലര്‍ ഇതിനോടകം തന്നെ ഹിറ്റ് ആയി കഴിഞ്ഞു.സിനിമയില്‍ നായകനായെത്തുന്നത് വിവേക് ഒബ്റോയിയാണ്.സിനിമയുടെ മേക്കിങ് വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.മേക്കപ്പ് ടെസ്റ്റിലൂടെ വിവേകിനെ മോദിയാക്കുന്നത് വിഡിയോയില്‍ കാണാം. പലതവണ ലുക്ക് ടെസ്റ്റ് നടത്തിയാണ് ചിത്രത്തിന്റേതായ ലുക്ക് അവസാനം തീരുമാനിച്ചത്.
.ഗയ ഘട്ട്, കല്പ് കേദാര്‍ മന്ദിര്‍, ധരാളി ബസാറിനേയും മുഖ്ബ ഗ്രാമത്തേയും ബന്ധിപ്പിക്കുന്ന തൂക്കുപാലം തുടങ്ങിയ ഇടങ്ങളിലാണ് മോദിയുടെ ചെറുപ്പകാലവും രാഷ്ട്രീയ ജീവിതവും ചിത്രീകരിക്കുന്നത്.പി എം നരേന്ദ്ര മോദി എന്ന പേരിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമുംഗ് കുമാറാണ്. ഇദ്ദേഹം ‘മേരി കോം’, ‘സരബ്ജിത്’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
https://www.youtube.com/watch?time_continue=3&v=KMygz9yB7eg
വിവേക് ഒബ്റോയിയുടെ പിതാവും പ്രശസ്ത നിര്‍മ്മാതാവുമായ സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചായക്കടക്കാരനില്‍ നിന്നും പ്രധാനമന്ത്രിയായി മാറിയ നരേന്ദ്ര മോദിയെ പറ്റിയുള്ള ചിത്രം ചിത്രീകരിക്കുന്നത് ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലായിരിക്കും.
Discussion about this post