പോക്ക് വരവ് അടക്കമുള്ള വിവിധയിനം ആവശ്യങ്ങള്‍ക്കുള്ള സേവനനിരക്ക് റവന്യൂ വകുപ്പ് വര്‍ദ്ധിപ്പിച്ചു . ഇത് സംബന്ധിച്ച ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് പുറത്തിറങ്ങി . ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ ബാധകമാകും .
സര്‍വ്വേ , റിസര്‍വേ ചാര്‍ജ്ജുകള്‍ , റവന്യു ഭൂമി വിവിധ ആവശ്യങ്ങള്‍ക്കായി പാട്ടത്തിനു നല്‍കുന്നതിനുള്ള നിരക്കുകള്‍ തുടങ്ങിയവ വര്‍ദ്ധിപ്പിച്ചിട്ടുണ്ട് .
അഞ്ച് ശതമാനമാണ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത് . സംസ്ഥാനത്തിന്റെ സമഗ്രമായ പശ്ചാത്തല വികസനത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കും നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ് എന്നതാണ് റവന്യൂവകുപ്പിന്റെ വിശദീകരണം .
Discussion about this post