മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഒടുവില്‍ തീയെറ്ററുകളില്‍ എത്തി. പ്രേക്ഷകപ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി എത്തിയ ചിത്രം പ്രേക്ഷകപ്രതീക്ഷകള്‍ക്കും അപ്പുറം ആണ്.മോഹന്‍ലാല്‍ ഫാന്‍സിനും പൃഥ്വിരാജ് ഫാന്‍സിനും ആഘോഷിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ പൃഥ്വിരാജ് ഒരുക്കിയിട്ടുണ്ട്.ലൂസിഫറിന്റെ ആരവങ്ങള്‍ക്കൊപ്പം മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ കാത്തിരിപ്പിലാണ് ആരാധകര്‍.അഇപ്പോഴിതാ മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത.ഒരു ഘട്ടത്തില്‍ ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്ന ‘ഓഷോ’ എന്ന മോഹന്‍ലാല്‍ ചിത്രം വീണ്ടും വെള്ളിത്തിരയിലേക്ക്.
ഓഷോ ആയുള്ള ലാലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടു കൂടിയാണ് ചിത്രത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചത്..ഇന്ത്യയിലെ ആത്മീയ ഗുരുക്കന്മാരില്‍ പ്രശസ്തനായ ഓഷോയുടെ കടുത്ത ആരാധകനാണ് താനെന്ന് പലതവണ മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നമ്മള്‍ ആ പ്രോജക്ട് മാക്സിമം നടത്താന്‍ നോക്കി. എല്ലാ സിനിമയ്ക്കും ഒരു ജാതകമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലാസ്റ്റ് മിനുട്ടില്‍ അത് നടക്കാതെ പോയി. ഇനി അതിനെ രണ്ടാമത് പൊക്കികൊണ്ട് നടക്കാന്‍ പറ്റുമോയെന്നുള്ളത്….അതൊരു പക്ഷേ അതായിരിക്കും അതിന്റെ രീതി. അത്രയും മതിയായിരിക്കും. പക്ഷേ പിന്നണി പ്രവര്‍ത്തകര്‍ ആ സിനിമ ചെയ്യാന്‍ നോക്കുന്നുണ്ട്.ഒരു വലിയ ഫിലിമായിട്ട് മാറും. നമുക്കൊരു ഇന്റര്‍നാഷണല്‍ ഫിലിമെടുക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നോക്കണം. ഒരുപാട് സ്റ്റുഡിയോസിന്റെ ഹെല്‍പ് വേണം. എങ്കിലേ അതെടുത്തിട്ട് കാര്യമുള്ളൂ. ആ സമയത്ത് അവര്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അത് നടക്കുന്നെങ്കില്‍ നടക്കെട്ടെ.ഇനി അത് നടക്കാന്‍ സാധ്യത കുറവാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
Discussion about this post