ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ദേശീയ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രകടന പത്രികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്.
‘സങ്കല്പ് പത്ര്’ എന്നാണ് പത്രികക്ക് ബി.ജെ.പി പേര് നല്‍കിയിട്ടുള്ളത്. സൗഹാര്‍ദാന്തരീക്ഷത്തില്‍ രാമക്ഷേത്രം നിര്‍മിക്കും, ഏകസിവില്‍കോഡ് നടപ്പാക്കും, ഭീകരര്‍ക്കെതിരെ ശക്തമായ നടപടി, കര്‍ഷകര്‍ക്ക് 25 ലക്ഷം കോടി രൂപയുടെ ക്ഷേമപദ്ധതി എന്നിവയാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്ന പ്രധാന വാഗ്ദാനങ്ങള്‍. 75 പദ്ധതികളാണ് പ്രകടനപത്രികയില്‍ വിവരിക്കുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് പ്രകടന പത്രിക പുറത്തുവിട്ടത്. ബിജെപി ആസ്ഥാനത്തുവെച്ച് നടന്ന ചടങ്ങില്‍ മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പത്രിക പുറത്തിറക്കിയിരിക്കുന്നത്.
അഞ്ച് വര്‍ഷത്തെ മോദി ഭരണം സുവര്ണ്ണലിപികളില് എഴുതപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു
2014ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നല്കിയ വാഗാദാനങ്ങള്‍ പാലിച്ചു. സമഗ്ര വികസനങ്ങളുടെ അടിത്തറ പാകാന്‍ മോദി സര്‍ക്കാരിന് ഈ വര്‍ഷങ്ങളില്‍ സാധിച്ചു. വികസന നേട്ടങ്ങളുടെ അഞ്ചുവര്‍ഷമാണ് ഇത്.മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷിതമായി.രാജ്യത്തിന്റെ അഭിമാനം വാനോളമുയര്ന്നെന്നും അമിത് ഷാ പറഞ്ഞു.ആറു കോടി ജനങ്ങളുമായി സംസാരിച്ച് തയാറാക്കിയ പത്രികയാണെന്നും അമിത് ഷാ .
https://www.facebook.com/BJP4India/videos/285953808972379/?__xts__%5B0%5D=68.ARCZQU4vcVsmNos7i_UZP2PgbfNilNkZR4VHmrUaLOoTRnCRurr0XemjCyjAQkqVdloihZflL_uPoE_g9alHE5d3PvZ2eZLV5WV9XG7ToTa-zOHnF3ndV0U0_SjSytffeEDU8yfLPanQMWsQvz2RVxty79iByNDBQEPaPG0rTpPgWZIWs__CZPrmKq_GwhOvTdZQpTQrgtHCe9zojCiprXztxpGPgzDyC0Ipq-Rp_3q5sn6lQksvb5viLF_rZvtmk_X6ZOtZF3A7iWMVVzC-SWqEbUqEXt9oyBeXg9w-jM8p1xtkvr-oqmaoEGQJFvMWiWeUy7Mpg_YhdJl9mEwzF0j2–BG5vvu&__tn__=-R
.ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് ബിജെപി പ്രകടനപത്രികയിൽ പറയുന്നു.
ബിജെപി പ്രകടന പത്രികയില്‍ ശബരിമല വിഷയവും ഉള്‍പ്പെടുന്നു.വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണഘടനാ സംരക്ഷണമുണ്ടാകുമെന്നാണ് ബിജെപി മുന്നോട്ടുവെച്ചിരിക്കുന്ന വാഗ്ദാനം.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍
- ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിക്കും
- ∙ ഗംഗാ പുനഃരുജ്ജീവനം
- ∙ ഭാരതീയ സംസ്കാരവും വിശ്വാസവും സംരക്ഷിക്കും
- ∙ ആഗോള തലത്തിൽ യോഗ പ്രോത്സാഹിപ്പിക്കും
- ∙ കർഷകർക്ക് വർഷത്തിൽ 6000 രൂപയും 60 വയസ്സിനു മുകളിലുള്ള ചെറുകിട, ഇടത്തരം കർഷകർക്കു പെൻഷനും
- ∙ അടുത്ത 5 വർഷത്തിനുള്ളിൽ ഗ്രാമീണ വികസനത്തിന് 25 ലക്ഷം കോടി രൂപ
- ∙ 5 കിലോമീറ്ററിനുള്ളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ സൗകര്യം
- ∙ ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവരുടെ എണ്ണം ഒറ്റ സംഖ്യയിലേക്കു കുറയ്ക്കും
- ∙ ചെറുകിട കടയുടമകൾക്ക് പെൻഷൻ
- ∙ മുത്തലാഖ്, നിക്കാഹ് ഹലാല തുടങ്ങിയവ ഇല്ലാതാക്കും
- ∙ അംഗണവാടി, ആഷ വർക്കർമാരിലേക്ക് ആയുഷ്മാൻ ഭാരത് പദ്ധതി വ്യാപിപ്പിക്കും
- ∙ 200 പുതിയ കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കും
- ∙ 2024 ഓടു കൂടി രാജ്യത്തെ എംബിബിഎസ്, സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കും
- ∙ ലോകത്തെ മികച്ച 500 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യയിൽനിന്നുള്ളവയുണ്ടാകും.
- ∙ അഴിമതി മുക്ത ഭാരതം
- ∙ പൊതു സേവനങ്ങൾ അവകാശമാക്കും
- ∙ തിരഞ്ഞെടുപ്പുകൾ ഒറ്റഘട്ടമാക്കുന്നത് പരിഗണിക്കും
- ∙ എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളജ് അല്ലെങ്കിൽ പിജി മെഡിക്കൽ കോളജ്
- ∙ 2022ഓടു കൂടി കുട്ടികൾക്കും ഗർഭിണികൾക്കും പ്രതിരോധ കുത്തിവയ്പ്പു നടത്തി രോഗപ്രതിരോധശേഷി വർധിപ്പിക്കും.
- ∙ എല്ലാ നഗരങ്ങളെയും തുറന്ന സ്ഥലത്തെ മലമൂത്ര വിസർജന രഹിതമാക്കും
- ∙ സംസ്ഥാനത്തെ റോഡ് ശൃംഖല വികസിപ്പിക്കാൻ ഭാരത്മാല 2.0 നടപ്പാക്കും
Discussion about this post