ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ട് വരെ സീറ്റുകള്‍ നേടുമെന്ന് ദ ഹിന്ദുവുമായി ചേര്‍ന്ന് ലോക് നീതി, സി എസ് ഡി എസ്, നാഷണല്‍ ഇലക്ഷന് സ്റ്റഡിയും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേ. കേരളത്തില്‍ എന്‍ഡിഎ ശക്തമായ മുന്നേറ്റം കാഴ്ച വെക്കും. ശബരിമല വിഷയം ബിജെപി മുന്നേറ്റത്തിന് കരുത്തു പകരുമെന്നും സര്‍വ്വേ പറയുന്നു. നേരത്തെ പല സര്‍വ്വേകളും ബിജെപി കേരളത്തില്‍ ഒരു സീറ്റ് നേടുമെന്ന് പ്രവചിച്ചിരുന്നു. ഇതാദ്യമായാണ് ബിജെപി രണ്ട് സീറ്റ് നേടുമെന്ന് ഒരു സര്‍വ്വേ പ്രവചിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായതിന് പിറകെ വരുന്ന സര്‍വ്വേകളില്‍ എന്‍ഡിഎ ശക്തി പ്രാപിക്കുന്നുവെന്ന് വ്യക്തമാകുന്നത് ബിജെപി കേന്ദ്രങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
കേരളത്തില്‍ എല്‍ഡിഎഫ് ആറ് മുതല്‍ 14 സീറ്റ് വരെ സീറ്റുകള്‍ നേടുമെന്നാണ് ദ ഹിന്ദു സര്‍വ്വേ അവകാശപ്പെടുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അഞ്ച് മുതല്‍ 13 വരെയും സീറ്റുകള്‍ നേടുമെന്ന് സര്‍വേയില്‍ പറയുന്നു.
ഇന്നലെ പുറത്ത് വന്ന മാതൃഭൂമി ന്യൂസ് എസി നീല്‍സണ്‍ സര്‍വേ എന്‍ഡിഎ ഒരു സീറ്റില്‍ ഒന്നാമതും, രണ്ട് സീറ്റുകളില്‍ നേരിയ വ്യത്യാസത്തില്‍ രണ്ടാമതും എത്തുമെന്ന് പ്രവചിച്ചിരുന്നു. തിരുവനന്തപുരത്ത് കുമ്മനം ജയിക്കുമെന്നും, പത്തനംതിട്ട ,പാലക്കാട് മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തുമെന്നുമാണ് അഭിപ്രായ സര്‍വ്വേ പറയുന്നത്. യുഡിഎഫിന് 14 സീറ്റും എല്‍ഡിഎഫിന് അഞ്ച് സീറ്റുമാണ് ഈ സര്‍വ്വേ പ്രവചിക്കുന്നത്.
മനോരമ ന്യൂസ് കാവി സര്‍വേ യുഡിഎഫിന് 13 സീറ്റിലും എല്‍ഡിഎഫിന് മൂന്ന് സീറ്റിലും മുന്‍തൂക്കം പ്രവചിക്കുകയും നാല് സീറ്റ് പ്രവചനാതീതമെന്ന് പറയുകയുമാണ് ചെയ്തിരുന്നു.
Discussion about this post