പെരുന്നയിലെത്തിയ ചലച്ചിത്ര താരം സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്തു നിന്നും ഇറക്കിവിട്ടു.മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ജനറല്‍ സെക്രട്ടറിയേയും പ്രതിനിധി സഭാംഗങ്ങളേയും സന്ദര്‍ശിക്കാന്‍ വാര്‍ഷിക സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് എത്തിയ സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ ഇറക്കിവിടുകയായിരുന്നു. സുരേഷ് ഗോപിയെ ആരും ക്ഷണിച്ചിട്ടില്ല എന്നും, ആസ്ഥാനത്തേക്കു എന്തിനു വന്നു എന്നും ജനറല്‍ സെക്രട്ടറി ചോദിച്ചു. സുരേഷ് ഗോപിയുടെ ഷോ ഇവിടെ വേണ്ട എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഹാളിലേയ്ക്കു പ്രവേശിക്കാന്‍ അനുവാദം ചോദിച്ച സുരേഷ് ഗോപിയെ പ്രതിനിധി സഭാംഗങ്ങള്‍ സ്വീകരിച്ചിരുന്നു.അ്തിനു ശേഷമാണ് താരത്തെ ജനറല്‍ സെക്രട്ടറി ഇറക്കി വിട്ടത്. ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം ഹൃദയഭേദകമായിരുന്നു എന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
താന്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയത് തെറ്റായി പോയി എന്നും സമുദായാംഗങ്ങളോട് മാപ്പു ചോദിക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.തന്നെ ക്ഷണിച്ചതിനാലാണ് താന്‍ ഹാളിലേയ്ക്ക് പോയത് എന്ന് സുരേഷ് ഗോപി വ്യക്തമാക്കി.എന്‍എസിഎസിന്റെ നടപടിയില്‍ വേദനയുണ്ട്. ഒരു സമുദായാംഗമെന്ന നിലയ്ക്കേ താന്‍ ഇന്നു പെരുമാറിയിട്ടുള്ളൂ. താന്‍ തന്നെ നേരിട്ടു ചെന്ന് അനുവാദം വാങ്ങിയ ശേഷമേ ഇനി എന്‍എസ്എസ് ആസ്ഥാനത്തേയ്ക്കു പോകൂ എന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് സമ്മേളനം നടക്കുന്ന സ്ഥലത്ത് മധ്യമങ്ങള്ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.
Discussion about this post