ഇന്ത്യ-പാകിസ്താന് സമാധാന സന്ദേശവുമായി പാകിസ്താന് അഭിനേത്രികളുടെ ‘ഹംസായെ മാ ജായേ’ റാപ്പ്. ബുഷ്റ അന്‍സാരി, സഹോദരി അസ്മ അബ്ബാസ്, നീലം അഹമ്മദ് ബഷീര്‍ എന്നിവരാണ് എന്ന റാപ്പ് ഒരുക്കിയിരിക്കുന്നത്.റാപ്പില്‍ അഭനിയിച്ചിരിക്കുന്നത് ബുഷ്റയും അസ്മയുംം ചേര്‍ന്നാണ്.
ഇന്ത്യ-പാകിസ്താന് ബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ചാണ് റാപ്പ് പറയുന്നത്. റാപ്പിന് വരികളെഴുതിയത് നീലമാണ്. അയല്‍ക്കാരായ ഇന്ത്യ പാകിസ്താന് വനിതകളുടെ സംഭാഷണം പോലെയാണ് റാപ്പിന്റെ ചിത്രീകരണം.
ഒരു ശരാശരി ഇന്ത്യക്കാരനും പാകിസ്താന്‍കാരനും സമാധാനം കാംക്ഷിക്കുന്നവരാണെന്നും എന്നാല്‍ രാഷ്ട്രീയ താല്പര്യങ്ങളും യുദ്ധതാല്പര്യവും ഇരുരാജ്യങ്ങളെയും ഭിന്നിപ്പിച്ച് നിര്‍ത്തുകയാണെന്നും റാപ്പില്‍ പറയുന്നു. ബുഷ്റയുടെ യൂട്യൂബ് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏപ്രില്‍ 3ന് അപ്ലോഡ് ചെയ്ത വീഡിയോ ഇതുവരെ 17 ലക്ഷത്തിലധികം പേര് കണ്ടിട്ടുണ്ട്.
Discussion about this post