ലൈംഗികമായി പീഡിപ്പിച്ചെന്നും മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും സീരിയല്‍ നടിയുടെ പരാതി. കായംകുളം പോലീസിലാണ് പരാതി നല്‍കിയത്.
ഫോണ്‍ മുഖേന പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവ് ഹോട്ടല്‍ മുറിയിലും വീട്ടിലും വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.
തോട്ടപ്പള്ളിയിലെ ഹോട്ടലിലും കായംകുളത്തെ വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങൾ ഭർത്താവിനും അയൽവാസികൾക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയിൽ പറയുന്നു.
Discussion about this post