എറണാകുളത്ത് മൂന്നുവയസ്സുകാരന് തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ കുട്ടിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ടെറസിന്റെ മുകളില്‍ നിന്നും വീണുപരിക്കേറ്റതാണ് എന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ വിശദീകരണം.
കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്ന് മാതാപിതാക്കളോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അതേസമയം കുട്ടിയുടെ ശരീരഭാഗങ്ങളില്‍ പൊളളലേറ്റ പാടുകളും കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ട്. വിവരം അറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തി
Discussion about this post