തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. മീണയും താനും നിയമത്തിന് അതീതരല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒരു ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഭാഗത്താണ് സത്യം. ടിക്കാറാം മീണ തന്നെ വ്യക്തിപരമായി ഇകഴത്തി കാണിക്കുകയുമാണ്.താന്‍ ഖേദം പ്രകടിപ്പിച്ചു എന്ന ടിക്കാറാം മീണയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സ്വകാര്യ ഓണ്‍ലൈനു നല്കിയ അഭിമുഖത്തില്‍ വിവാദ പ്രസ്താവനകളില്‍ ശ്രീധരന് പിള്ള തന്നെ വിളിച്ചു മാപ്പ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ തുടര്‍ന്നും വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നും ടിക്കാറാം മീണ തുറന്നടിച്ചിരുന്നു.
Discussion about this post