കൊലപാതക കേസുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഏഴു പേരെ മോചിപ്പിക്കണമെന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ .ഇതു സംബന്ധിച്ച ശുപാർശ ഇന്നലെ ഗവർണർക്ക് കൈമാറി .14 മുതൽ 21വർഷം വരെ ശിക്ഷ പൂർത്തിയാക്കിയവരെ വിട്ടയക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഗവർണർ പി സദാശിവത്തിന്റേതാണ്
മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ശുപാർശ മന്ത്രിസഭയ്ക്ക് മുന്നിൽ വച്ചത് .വിവിധ കേസുകളിലായി ശിക്ഷ അനുഭവിക്കുന്നവരെ വിട്ടയക്കാനാണ് തീരുമാനം .
ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രവീന്ദ്രൻ ,21 വർഷമായി ജയിലിലാണ് ഇയാൾ .നാരായണൻ നമ്പ്യാർ വധക്കേസ് പ്രതി ശ്രീധരൻ ,കണ്ണൻ വധക്കേസ് പ്രതി സ്ക്കറിയ ,ഭാര്യയേയും,അയൽ വാസിയേയും കൊലപ്പെടുത്തിയ പ്രതി രവീന്ദ്രൻ,ഭാര്യയെ കൊലപ്പെടുത്തിയ തങ്കച്ചൻ ,സഹോദരിയെ കൊലപ്പെടുത്തിയ സെയ്താലി എന്നിവരെ വിട്ടയക്കാനാണ് ശുപാർശ.
ഗവർണർ അംഗീകരിച്ചാലും മെയ് 23 ന് തെരഞ്ഞെടുപ്പ് ഫലം വന്നശേഷമേ തുടർനടപടികൾ ഉണ്ടാകുകയുള്ളൂ .
Discussion about this post