കണ്ണൂര്‍ ജില്ലയിലെ പിലാത്തറയിലും കാസര്‍ഗോഡ് ജില്ലയിലെ ത്രിക്കരിപ്പൂരിലും കള്ളവോട്ട് നടന്നെന്ന ആരോപണം തെറ്റെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. സിപിഎമ്മിന്റെ വിജയത്തിളക്കം കുറച്ച് കാണിക്കാനുള്ള ശ്രമമാണ് ഇതെന്ന് ജയരാജന് പറഞ്ഞു.
‘ വോട്ടര്‍മാര്‍ക്ക് സ്വന്തമായി വോട്ട് ചെയ്യാന്‍ പറ്റാത്തതിനാലാണ് സുമയ്യ വോട്ട് ചെയ്തത്. സുമയ്യ പോളിംഗ് എജന്റ്റ് കൂടിയാണ്. അതിന്റെ പാസ് ഇപ്പോഴും കയ്യിലുണ്ട്. അവര്‍ക്ക് കൂടെകൂടെ ബൂത്തിലേക്ക് വരേണ്ടി വരും. ഇതാണ് കള്ളവോട്ട് ചെയ്യാന്‍ വന്നതാണെന്ന പ്രചാരണം നടത്തിയത്. ഇത് പോലെ പലരെയും കള്ളവോട്ട് ചെയ്യാന്‍ എത്തിയവരാണ് എന്ന് വരുത്തി തീര്‍ത്തു ‘
ഒരു ഉദ്യോഗസ്ഥനും കള്ളവോട്ട് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തട്ടില്ല . കണ്ണൂരിലെ വെറും രണ്ട് ബൂത്തുകളില്‍ ഓപ്പണ്‍ വോട്ട് കൂടുതലാണ് എന്ന ആക്ഷേപമാണ് ഉയര്‍ന്നത്. അല്ലാതെ കള്ളവോട്ട് ഉണ്ടെന്ന ആരോപണമല്ല. അത് പരിശോധിക്കണം. ഓപ്പണ്‍ വോട്ടുകള്‍ അനുവദിച്ചത് കൊണ്ടാണ് ചെയ്തത്. പരസ്പര സഹായം ഇല്ലാതെ വോട്ടുചെയ്യാന്‍ കഴിയാത്തവരെ സഹായിച്ചതിനാലാണ് ഇത്തരമൊരു കൊലച്ചതി ചെയ്തത് . ഇടത്പക്ഷത്തിന്റെ വിജയത്തിളക്കം കുറച്ചു കാണിക്കാനാണ് ഇവര്‍ ദൃശ്യങ്ങള്‍ അടര്‍ത്തിയെടുത്ത് കള്ളം പ്രചരിപ്പിക്കുന്നത് ‘ ജയരാജന് പറഞ്ഞു.
‘ ഞങ്ങളുടെ മടിയില്‍ കനമില്ല അത് കൊണ്ട് തന്നെ ഒരു അന്വേഷണത്തെയും ഭയമില്ല , ദൃശ്യങ്ങള്‍ വ്യാജമല്ല സുമയ്യ തന്റെ വോട്ടും ചെയ്തു ,ഓപ്പണ്‍ വോട്ടും ചെയ്തു. ആ ദൃശ്യങ്ങള്‍ ഉപയോഗിച്ച് കള്ളവോട്ട് നടത്തിയെന്ന പ്രചാരണം നടത്തുകയായിരുന്നു ജയരാജന് പറഞ്ഞു.
Discussion about this post