തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കിട്ടിയ പൊന്നാടകളും മേല്‍മുണ്ടുകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന ‘പുനര്‍നവ’ യുടെ പ്രവര്‍ത്തനം മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
വോട്ടെടുപ്പിന് ശേഷം കുമ്മനത്തിന്റെ കരമനയിലെ വീട്ടില്‍ കുറച്ച് ദിവസമായി വസ്ത്രങ്ങളും ബാഗുകളും ഉണ്ടാക്കുന്ന തിരക്കിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഒരുമാസം നീണ്ട് നിന്ന പ്രചാരണ കാലത്ത് ഒരു ലക്ഷത്തിനധികം ഷാളുകള്‍ കിട്ടിയെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. അതാണ് സഞ്ചികളും വസ്ത്രങ്ങളുമായി മാറുന്നത്
തയ്യല്‍തൊഴിലാളി മസ്ദൂര്‍ സംഘത്തിലെ പ്രവര്‍ത്തകരും കുടുംബശ്രീയിലെ പ്രവര്‍ത്തകരുമാണ് നിര്‍മ്മാണത്തിന് പിന്നില്‍. വിവിധ സന്നദ്ധ സംഘടനകള്‍ ഇതിനോടകംതന്നെ ബാഗുകള്‍ക്കായി ഓര്‍ഡറുകള്‍ നല്കി കഴിഞ്ഞു. ബിജെപി ചാല ഏര്യാ ജനറല്‍ സെക്രട്ടറി നടരാജ് കണ്ണനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത്.
തുണിത്തരങ്ങള്‍ മാത്രമല്ല, പ്രചാരണത്തിനുപയോഗിച്ച ഫ്ലക്സുകള്‍ ഗ്രോബാഗുകളായും മാറ്റിയിട്ടുണ്ട്. വസ്ത്രങ്ങളും ബാഗുകളും ആവശ്യക്കാര്‍ക്കെല്ലാം സൗജന്യമായി വിതരണം ചെയ്യും. ഗ്രോബാഗുകള്‍ ബിജെപി ഭരിക്കുന്ന കരമനയിലെ വാര്‍ഡില്‍ നല്‍കാനാണ് തീരുമാനം.
Discussion about this post