പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിനു നേരെയാണ് ഇന്നലെ അർധരാത്രിയോടെ സ്റ്റീൽ ബോംബെറിഞ്ഞത്.
സംഭവസമയത്ത് ദീപുവും കുടുംബവും വിട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിപിഎം പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്നു കോൺഗ്രസ് ആരോപിച്ചു. പ്രദേശത്ത് പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്.
Discussion about this post