ലാഹോര്‍: പാകിസ്ഥാനില്‍ സൂഫി പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര് സുരക്ഷാ ഉദ്യോഗസ്ഥരാണ്.
ലാഹോറിലെ ഡാറ്റ ദര്‍ബാര്‍ എന്ന സൂഫി പള്ളിയിലാണ് സ്ഫോടനമുണ്ടായതെന്നും പൊലീസ് വാഹനത്തെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നതെന്നും ലാഹോര്‍ പൊലീസ് ഓപ്പറേഷന്‍സ് വിഭാഗം ഡി.ഐ.ജി അഷ്ഫാഖ് അഹമ്മദ് ഖാന് അറിയിച്ചു.
പള്ളിയിലേക്ക് പ്രവേശിക്കാനുള്ള രണ്ടാം നമ്പര്‍ ഗേറ്റിന് മുന്നിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ലാഹോര്‍ എസ്.പി സയ്യീദ് ഗസന്‍ഫര്‍ ഷാ പറഞ്ഞതായി പാകിസ്ഥാന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post