രാജ്യത്തു നടക്കുന്ന ഏതൊരു സംഭവവും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്ന പതിവ് അരുവിക്കര തെരഞ്ഞെടുപ്പിലും തെറ്റിയില്ല. നൂറുകണക്കിനു ട്രോളുകളാണ് അരുവിക്കര ഫലപ്രഖ്യാപനത്തിനു ശേഷം ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ചലച്ചിത്ര രംഗങ്ങളുടെ ചുവടുപിടിച്ചുള്ള ആക്ഷേപഹാസ്യങ്ങളാണ് ട്രോളുകളില്‍ ഏറിയ പങ്കും.
ഫലപ്രഖ്യാപനത്തിനു മുന്‍പും പിന്പുമുള്ളസ്ഥാനാര്ത്ഥികളുടെ പ്രതികരണങ്ങളും മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായപ്രകടനങ്ങളും, തെര
ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രത്യാരോപണങ്ങളും, വിമര്‍ശനങ്ങളും, എന്തിന് കോരളത്തിന്റെ ഭാവി തന്നെ മണിക്കൂറുകള്‍ക്കകം ട്രോള്‍ രൂപേണ പ്രചരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണ സമയത്തു തന്നെ ഇത്തരം ആക്ഷേപഹാസ്യ ട്രോളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നു. മലയാള ചലച്ചിത്രങ്ങളിലെ ഹാസ്യരംഗങ്ങളില്‍ രാഷ്ട്രീയനേതക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ട്രോളുകളും ഏറെയാണ്. വന്‍ പ്രചാരമാണ് ഇത്തരം ട്രോളുകള്‍ക്ക് ഫേസ്ബുക്കിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Discussion about this post