തിരുവനന്തപുരം:അരുവിക്കരയില്‍ നിന്നും വിജയിച്ച കെഎസ് ശബരീനാഥ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു.ദൈവനാമത്തിലാണ് ശബരീനാഥ് സത്യപ്രതിജ്ഞ ചെയ്തത്.നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിലാണു ശബരിയുടെ സത്യപ്രതിജ്ഞ ഇത്ര വേഗത്തില്‍ നടക്കുന്നത്.
പതിനാലാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞഎംഎല്എയാണ്. 31കാരനായ ശബരീനാഥ്. 32കാരായ ഷാഫി പറമ്പിലിനേയും ഹൈബി ഈഡനേയുമാണ് ശബരി പിന്നിലാക്കിയത്.
തെരഞ്ഞെടുപ്പ് വിജയം നേടിയതിന്റെ പിറ്റേദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്യാനുള്ള ഭാഗ്യവും ശബരിയെ തേടിയെത്തി.
Discussion about this post