ഡല്‍ഹി: ഐസിസ് ഭീകര സംഘടനയുമായി ബന്ധമുള്ള കമ്പനികളുമായുള്ള ഇന്ധനവ്യാപാരത്തിന് ഇന്ത്യ നിരോധനമേര്‍പ്പെടുത്തി. ഐസിസിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ തടയാനായി യു.എന്‍ അവതരിപ്പിച്ച പ്രമേയത്തിന് വഴങ്ങിയാണ് വ്യാപാര ബന്ധങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഇന്ത്യ തയ്യാറായത്.ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായി വളരുന്ന ഐസിസിനെ ചെറുക്കാനായി ഇത്തരം സാമ്പത്തിക സ്രോതസുകള്‍ തടയേണ്ടതുണ്ടെന്ന നിരീക്ഷണത്തിലാണ് യു.എന്‍ ഇത്തരത്തിലൊരു പ്രമേയം കൊണ്ടുവന്നത്.
ഇറാഖ്, സിറിയ, ലിബിയ എന്നീ എണ്ണ സമ്പന്ന രാഷ്ട്രങ്ങളുമായുള്ള ഇന്ധനങ്ങളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വ്യാപാരമാണ് പ്രധാനമായും ഇന്ത്യ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.ഇതിനെ സംബന്ധിച്ച അറിയിപ്പ് കേന്ദ്രവാണിജ്യമന്ത്രാലയം പുറത്തിറക്കി. സിറിയയടക്കമുള്ള മേഖലകളിലെ എണ്ണപ്പാടങ്ങള്‍ നിയന്ത്രണത്തിലാക്കി നടത്തുന്ന നിയമവിരുദ്ധമായ ഇന്ധനക്കടത്താണ് ഇസ്ലാമിക ഭീകരസംഘടനയായ ഐസിസിന്റെ സാമ്പത്തിക അടിത്തറ.
Discussion about this post