തങ്ങളുടെ ആപ്പ് വഴിയുള്ള പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന ക്യാഷ്ബാക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍ പേ. പ്രോജക്റ്റ് ക്യൂയ്സ്ര്‍ എന്നാണ് പുതിയ പദ്ധതിയ്ക്ക് നല്‍കിയിരിക്കുന്ന പേര്. മുന്‍പും ഗൂഗിള്‍ പേ ക്യാഷ് ബാക്കുകള്‍ നല്‍കിയിരുന്നു എങ്കിലും നാമമാത്ര ആയിരുന്നു കൂടാതെ പലപ്പോഴായി നല്‍കിയിരുന്ന സന്ദേശം ‘ ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം ‘ എന്നുമാണ്.
ഗൂഗിള്‍ പേ ആപ്പ് വഴി വ്യക്തിഗത ഇടപാടുകള്‍ക്ക് പുറമേ വാണിജ്യപരമായ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുവാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. അപ്ലിക്കേഷന്‍ തങ്ങളുടെ സുഹൃത്തിന് പരിചയപ്പെടുത്തുവാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് വരുന്ന ഓഫറുകള്‍.
2017 സെപ്തംബറില്‍ ടെസ് എന്നാ പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച ഗൂഗിള്‍ പേയ്ക്ക് നിലവില്‍ രണ്ടരക്കോടി ആളുകള്‍ ഒരു മാസം ഉപയോഗിക്കുന്നവര്‍ ആയിട്ടുണ്ട് എന്നാണ് കണക്കുകള്‍. ഇതുവഴി ഇന്ത്യയില്‍ നിന്നും മാത്രമായി 140 കോടി ഡോളര്‍ വരുമാനം കഴിഞ്ഞവര്‍ഷം ഗൂഗിളിന് ലഭിച്ചിരുന്നു.
Discussion about this post