ബലാത്സംഗ കേസുകള്‍ ഒത്തു തീര്‍പ്പാക്കുന്നതിനെതിരെ സുപ്രീം കോടതി. ഒത്തു തീര്‍പ്പാക്കുന്നതിലൂടെ ഇരകള്‍ക്ക് നീതി ലഭിക്കുകയോ പ്രതികള്‍ കുറ്റവിമുക്തരാകുകയോ ചെയ്യുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ പല കോടതികളും ബലാത്സംഗ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ വിധിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ഇത്തരം കേസുകളില്‍ കോടതികള്‍ ഒത്തുതീര്‍പ്പിന് മധ്യസ്ഥത വഹിക്കുന്നത് നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Discussion about this post