എന്‍ഡിഎ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. രാജ്യത്തെ വ്യാവസായിക പ്രമുഖന്മാരുടെ സാന്നിദ്ധ്യത്തിലാണ് പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടത്. രാജ്യത്തെ 2.5 ലക്ഷം ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ. പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചെലവു വരുന്ന സ്‌കീമുകളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ലോക്കര്‍, ഇ എജ്യൂക്കേഷന്‍, ഇ ഹെല്‍ത്ത് , നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ എന്നിവയാണ് ഇതില്‍ ചിലത്.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ 2.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ചടങ്ങില്‍ സംബന്ധിച്ച റിലയന്‍സ് ഇന്‍ടസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അമ്പാനി അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ രംഗത്തെ ഇന്ത്യയുടെ ഭാവിയെപറ്റി മഹത്തായ വീക്ഷണമാണ് പ്രധാനമന്ത്രിക്കുള്ളത് എന്ന് ആദിത്യ ബിര്‍ല ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ല പറഞ്ഞു.
ഡിജിറ്റല്‍ രംഗത്തെ ഇന്ത്യയുടെ കുതിപ്പിന്റെ ഭാഗമാകാന്‍ പുതിയ ഓട്ടോമാറ്റിക് ഓഫീസ് സോഫ്റ്റ്‌വെയറിന് ഇന്ത്യന്‍ സൈനിക വിഭാഗവും രൂപം നല്‍കിയിട്ടുണ്ട.
Discussion about this post