ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനിടെ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെ അധിക്ഷേപിച്ച് കാണികള്‍.
ഹാംഷെയറിലെ റോസ്ബൗള്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിനിടെയായിരുന്നു സംഭവം. ബാറ്റിങ്ങിനിറങ്ങിയ വാര്‍ണറെ കൂവി വിളിച്ചാണ് കാണികള്‍ സ്വീകരിച്ചത്. പിന്നാലെ ചതിയന്‍ വാര്‍ണര്‍ പുറത്തു പോ തുടങ്ങിയ ആക്രോശങ്ങളും ഉയര്‍ന്നു.
ഓസീസ് ക്രിക്കറ്റിനെ തന്നെ പിടിച്ചുകുലുക്കിയ പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഈ മാസമാണ് ടീമിലേക്ക് മടങ്ങിയെത്തിയത്.
ലോകകപ്പിനു പിന്നാലെ ഇംഗ്ലണ്ടില്‍ ആഷസ് പരമ്പരയും ഓസ്ട്രേലിയക്ക് കളിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യം മുന്നില്‍ കണ്ടതിനാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയയില്‍ നിന്നും ഡേവിഡ് വാര്‍ണറുടെ മാനേജര്‍ സുരക്ഷാ കാര്യങ്ങളില്‍ ഉറപ്പ് തേടിയതായി ഒരു വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post