പ്രശസ്ത നടനും സ്റ്റണ്ട് സംവിധായകനും അജയ് ദേവഗണിന്റെ അച്ഛനുമായ വീരു ദേവഗണ്‍ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം.
ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. സംസ്കാരം വൈകീട്ട് ആറിനാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.
വീണ ദേവ്ഗണ് ആണ് ഭാര്യ. അനില്‍ ദേവ്ഗണ്, കവിത, നീലം ദേവ്ഗണ് എന്നിവരാണ് മറ്റു മക്കള്‍. അനില്‍ ദേവ്ഗണ് അറിയപ്പെടുന്ന സംവിധായകനാണ്.
നൂറ്റി അമ്പതോളം ഹിന്ദി ചിത്രങ്ങള്‍ക്കു വേണ്ടി കോറിയോഗ്രാഫിയും സ്റ്റണ്ട് സംവിധാനവും നിര്‍വഹിച്ചിട്ടുള്ള വീരു 1999ല്‍ മകന് അജയ് ദേവഗണിനെയും അമിതാഭ് ബച്ചനെയും അഭിനേതാക്കളാക്കി സംവിധാനം ചെയ്ത ‘ഹിന്ദുസ്ഥാന്‍ കീ കസം’ എന്ന സിനിമ ഹിറ്റായിരുന്നു. ക്രാന്തി, സൗരഭ്, സിംഗാസന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. സംവിധാന സഹായിയായും നിര്‍മ്മാതാവായും സിനിമാരംഗത്ത് സജീവമായിരുന്നു അദ്ദേഹം.
Discussion about this post