സംസ്ഥാനത്തെ സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ ടിസി നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്കൂളുകളിലേയ്ക്കും എയ്ഡഡ് സ്കൂളുകളിലേയ്ക്കും പ്രവേശിപ്പിക്കുന്നതിനായാണ് ഇത്തരമൊരു പുതിയ നീക്കം. മുന്നേ രണ്ടാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളില്‍ നിന്നും ടിസി ആവശ്യപ്പെടരുത് എന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു.
അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നത് സംബന്ധിച്ച ഹര്‍ജിയിലാണ് ഈ വിശദീകരണം.
Discussion about this post