ഡല്‍ഹി: സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നബംഗാളില് കൊല്ലപ്പെട്ട അന്‍പതോളം ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 6 വര്‍ഷത്തിനിടെ പശ്ചിമബംഗാളില്‍ 50ലധികം പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നാളെ വൈകിട്ട് 7 മണിക്ക് രാഷ്ട്രപതിഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. 2014 നേക്കാള്‍ വിപുലമായ രീതിയിലാകും ഇത്തവണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് 7000 പേര്‍ക്കാണ് ക്ഷണം ഉള്ളത്. അയല്‍ രാജ്യങ്ങളിലെ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മര്, തായ്ലന്ഡ്, നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളുടെ തലവന്മാര്ക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ പാകിസ്ഥാനെ ചടങ്ങിനു ക്ഷണിച്ചിട്ടില്ല.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ന് ഡല്‍ഹിയില്‍ എത്തും. മമതാ ബാനര്‍ജിക്കു പുറമേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ചടങ്ങിന് എത്തുമെന്ന് അറിയിച്ചു. രജിനി കാന്ത് ചടങ്ങിനെത്തുമെന്ന് അറിയിച്ചു. ക്ഷണം ലഭിച്ച കമലഹാസന് എത്തുമോ എന്ന് വ്യക്തമല്ല. മോദിയൊടൊപ്പം ആരെല്ലാം സത്യപ്രതിജ്ഞ ചെയ്യുമെന്ന് വ്യക്തമായിട്ടില്ല.
Discussion about this post