ഇന്ത്യയിലെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ദ്ധിച്ചതായി കണക്കുകള്‍ . 97.1 കോടി ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളാണ് ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നത് . റിസര്‍വ് ബാങ്കിന്റെ എ.ടി.എം , പി.ഒ.എസ് , കാര്‍ഡ് എന്നിവയുടെ കണക്കുകള്‍ ഉള്‍ക്കൊള്ളിച്ച് വിസ കാര്‍ഡാണ് വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് .
കഴിഞ്ഞ മൂന്ന് വര്ഷത്തിനിടയ്ക്കാന് 97.1 കോടി ദശലക്ഷം കാര്‍ഡുകളില്‍ ഭൂരിഭാഗവും വിതരണം ചെയ്തത് ഭൂരിപക്ഷം പേര്‍ക്കും ഒരു കാര്‍ഡ് എങ്കിലുമുണ്ട്. എന്നാല്‍ ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണ് എന്ന് വിസ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ 23 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
യാത്ര , ലൈഫ് സ്റ്റൈല്‍ , ഭക്ഷണം എന്നിങ്ങനെയുള്ള ഒട്ടേറെ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്.റിവാർഡ്സ് പോയിന്റ് ലഭിക്കുന്നു എന്നതും ആകര്‍ഷണം നല്‍കുന്നുണ്ട്. അടിയന്തരമായ മെഡിക്കല്‍ ചെലവുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് അനുഗ്രഹമായി കരുതുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post