ജയിംസ് ബോണ്ട് പരമ്പരയിലെ പുതിയ ചിത്രത്തിന്റെ നിര്‍മ്മാണ സെറ്റില്‍ സ്ഫോടനം. ബ്രിട്ടനിലെ പൈന്‍വുഡ് സ്റ്റുഡിയോയിലാണ് പൊട്ടിത്തെറിയുണ്ടായത്.
മൂന്ന് തവണയാണ് സ്ഫോടനമുണ്ടായത്. ഒരു സ്റ്റണ്ട് സീന്‍ ചിത്രീകരണം നടത്തുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത് എന്നാണ് സൂചന. സ്ഫോടനത്തെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും സ്റ്റേജ് തകരുകയും ചെയ്തു. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ പെട്ടാണ് ഒരാള്‍ക്ക് പരിക്കേറ്റത്.
Discussion about this post