ജനങ്ങളുമായി ബന്ധപ്പെടുന്നതിൽ ആർഎസ്എസിനെ കണ്ടുപഠിക്കണമെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ. പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് ആർഎസ്എസിനെ മാതൃകയാക്കണമെന്ന ഉപദേശം പവാർ നൽകിയത്.തെരഞ്ഞെടുപ്പ് വിജയം നേടാന്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനശൈലി കണ്ടുപഠിക്കണമെന്ന് അദ്ദേഹം തന്റെ പാര്‍ട്ടിപ്രവര്‍ത്തകരോട് നിര്‍ദേശിച്ചു
ആർഎസ്എസ് പ്രവർത്തകർ ഗൃഹസമ്പർക്കത്തിനിറങ്ങുന്നതിനിടെ അഞ്ച് വീടുകളിൽ കയറുമ്പോൾ ഒരെണ്ണം അടച്ചിട്ടിരിക്കുകയാണെങ്കിൽ അവർ വീണ്ടും വരും. ആ വീടുകളിലെ ആളുകളെ കാണുന്നതിനും അവരുമായി ബന്ധം നിലനിർത്തുന്നതിനും അവർ നിരന്തരം സമ്പർക്കത്തിലേർപ്പെടും.
നമ്മുടെ പാർട്ടി പ്രവർത്തകരും ഉടൻ തന്നെ ഗൃഹസമ്പർക്കം ആരംഭിക്കണം. ഇപ്പോൾ ആരംഭിച്ച് വീടുകളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുക. അല്ലെങ്കിൽ തെരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ ചെല്ലുമ്പോൾ വോട്ടെടുപ്പ് സമയത്ത് മാത്രമേ ഞങ്ങളെ ഓർമ്മയുള്ളോ എന്ന ചോദ്യം ജനങ്ങൾ ചോദിക്കുമെന്നും പവാർ പറഞ്ഞു.തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രം ജനങ്ങളെ സമീപിച്ചതാണ് എന്‍സിപിയുടെ പരാജയത്തിന് കാരണമായതെന്നും ശരദ് പവാര്‍ അഭിപ്രായപ്പെട്ടു.
Discussion about this post