25 എന്‍സിപി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷി മഹാജന്. അടുത്ത സെപ്തംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പായിട്ടായിരിക്കും പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
25 ഓളം എം.എല്‍.എ മാര്‍ ബിജെപിയില്‍ ചേരുവാന്‍ താത്പര്യപ്പെട്ടുകൊണ്ട് ഞങ്ങളെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇവരെ ബന്ധപ്പെട്ടേക്കും. ഇവരെ ബിജെപിയിലേക്ക് ഉള്‍ക്കൊള്ളിക്കുക യാതൊരുവിധ ഉപാധികളും ഇല്ലാതെയാകും എന്നും ഗിരീഷ് മഹാജന് പറഞ്ഞു.
ബിജെപിയ്ക്ക് വളരെ അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് . തനിക്ക് ചുറ്റുമുള്ളവരില്‍ ആരൊക്കെ ബിജെപിയിലേക്ക് വന്നെത്തും എന്നത് കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് ചവാന് അറിയില്ല . അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – എന്‍.സി.പി സഖ്യം 50 സീറ്റില്‍ ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു .
Discussion about this post