അനധികൃത കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില്‍ മെക്സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതിയ്ക്ക് തീരുവ ചുമത്താനുള്ള തീരുമാനം ട്രംപ് തിരുത്തി. മെക്സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതിയ്ക്ക് അമിത തീരുവ ചുമത്തുമെന്ന ട്രംപിന്റെ തീരുമാനം മെക്സിക്കോ വിപണിയേയും ഭരണകൂടത്തെയും സമ്മര്‍ദ്ധത്തിലാക്കിയിരുന്നു.
അനധികൃത കുടിയേറ്റം നിയന്ത്രിക്കുമെന്ന് മെക്സിക്കോ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും അമേരിക്ക പിന്മാറിയത്. ഇത് സംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇത്പ്രകാരം മെക്സിക്കോ അതിര്‍ത്തി സുരക്ഷ ശക്തമാക്കും.
Discussion about this post