മുന്‍ പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ പാക് അഴിമതി വിരുദ്ധ സേന അറസ്റ്റ് ചെയ്തു. വ്യാജ ബാങ്ക് അക്കൌണ്ടുകള്‍ വഴി പാക്കിസ്ഥാനില്‍ നിന്നും പുറത്തേക്ക് പണം കൈമാറ്റം ചെയ്തുവെന്ന കേസിലാണ് സര്‍ദാരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവാണ് ഇദ്ദേഹം.
വ്യാജ അക്കൌണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. സര്‍ദാരിക്ക് പുറമേ അദ്ധേഹത്തിന്റെ സഹോദരി ഫര്യല് തല്പൂരും കേസില്‍ പ്രതിയാണ്.എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്തട്ടില്ല. അറസ്റ്റ് തടയുവാനായി മുന്‍കൂര്‍ ജാമ്യത്തിന് കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.
150 മില്ല്യന്‍ രൂപ പാക്കിസ്ഥാന് പുറത്തേക്ക കടത്തി എന്നാണു പ്രാഥമികമായ നിഗമനം. പാക്കിസ്ഥാനില്‍ നിന്നുമുള്ള കള്ളപ്പണം വെളുപ്പിക്കലില്‍ തുടര്‍ അന്വേഷണം വേണമെന്ന സുപ്രീംക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാഷണല്‍ അക്കൌണ്ടബിലിറ്റി ബ്യൂറോ നടത്തിയ അന്വേഷണത്തിലാണ് മുന്‍ പ്രസിഡന്റ് കുടുങ്ങിയത്.
Discussion about this post