ബാഗ്ദാദ്: ഇറാഖിലെ ദുബായ് ഏവിയേന്റെ ഫ്ളൈ വിമാനത്തിന് നേരെ വെടിവയ്പ്പ്.ചൊവ്വാഴ്ച്ച ബാഗ്ദാദ് എയര്‍പോര്‍ട്ടില്‍ വെച്ചാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പില്‍ രണ്ട് യാത്രക്കാര്‍ക്ക് നിസാരമായി പരിക്കേറ്റു.
വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് വെടിവെയ്പ്പുണ്ടായത്.വെടിയുണ്ടകള്‍ വിമാനത്തില്‍ തറച്ചിട്ടുണ്ട്. എന്നാല്‍ എവിടെ നിന്നാണ് വെടിവയ്പ്പുണ്ടായതെന്ന് വ്യക്തമല്ല. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ശക്തിയാര്‍ജ്ജിച്ച രാജ്യമാണ് ഇറാഖ്.
ഫ്ളൈ ദുബായ് യാത്രവിമാനത്തിന് നേരെ വെടിവയ്പ്പുണ്ടായെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഫ്ളൈ ദുബായ്, എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഷാര്‍ജയിലെ എയര്‍ അറേബ്യ, അബുദാബിയിലെ ഇത്തിഹാദ് എയര്‍വേസ് എന്നിവ ഇറാഖിലേയ്ക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിമാനത്തിന് നേരെ വെടിവയ്്പ്പുണ്ടായതിനെത്തുടര്ന്ന് ഇറാഖിലെ വ്യോമഗതാഗതം തടസപ്പെട്ടു. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു.
Discussion about this post