ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യു.എന്നില്‍ പാലസ്തീനെതിരെ ഇസ്രയേല്‍ അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതിനാണ് നെതന്യാഹുവിന്റെ നന്ദി.
യുഎന്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍ ഫലസ്തീന് എന്‍ജിഒ ‘ഷാഹേദ്’ നിരീക്ഷക പദവി ആവശ്യപ്പെട്ട് നല്കിയ അപേക്ഷ തള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇസ്രയേല്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്യാനുണ്ടായ സാഹചര്യം പാലസ്തീന് അധികൃതരോട് വ്യക്തമാക്കിയെന്നും പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് അനുകൂലമായി പ്രതികരിച്ചതായും ഇന്ത്യ വ്യക്തമാക്കി.
https://twitter.com/IsraeliPM/status/1138827195139481601
തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തതിന് ഇന്ത്യയിലെ ഇസ്രയേല്‍ ഡെപ്യൂട്ടി ചീഫ് മിഷന് മായ കദോഷും ഇന്ത്യയോട് നന്ദി അറിയിച്ചിരുന്നു. ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാണ് ഇന്ത്യ അന്താരാഷ്ട്രവേദിയില്‍ ഇസ്രായേലിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്.
15 നെതിരെ 28 വോട്ടുകള്‍ക്ക് പ്രമേയം പാസ്സായി , ഇന്ത്യയ്ക്ക് പുറമേ , അമേരിക്ക , യു.കെ , ഉക്രൈന് , ജപ്പാന് , കൊറിയ , അയര്‍ലണ്ട് , ഫ്രാന്‍സ് , ജര്‍മ്മനി , കാനഡ , ബ്രസീല്‍ , കൊളംബിയ എന്നീ രാജ്യങ്ങളും ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തു.
ചൈന , റഷ്യ , സൗദി അറേബ്യ , പാക്കിസ്ഥാന് , ഇറാന് എന്നീ രാജ്യങ്ങള്‍ ഇസ്രായേലിന് എതിരെ വോട്ട് ചെയ്തു.
ഹമാസുമായിട്ടുള്ള ബന്ധം സംഘടന വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രയേല്‍ പ്രമേയം അവതരിപ്പിച്ചത്. നേരത്തെ ഇസ്രയേല്‍ പാലസ്തീന് വിഷയത്തില്‍ പരസ്യ നിലപാടുകളില്‍ നിന്നും ഇന്ത്യ ഒഴിഞ്ഞ് നിന്നിരുന്നു.
Discussion about this post