അടൂരില്‍ നിന്ന് മൂന്ന് കോളേജ് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. സ്വകാര്യ ആയുര്‍വേദ നഴ്സിങ് കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഇവരുടെ ഫോണ്‍ സ്വിച്ച് ഒാഫ് ആണ്.
ഹോസ്റ്റല്‍ അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയത്.കാണാതായ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ പൂനെ സ്വദേശിനിയാണ്. പത്തനംതിട്ട, നിലമ്പൂര്‍ സ്വദേശിനികളാണ് മറ്റുള്ളവര്‍. ഇവര്‍ മൂവരും കൂടി ഹോസ്റ്റലില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു.
പോലീസ് അന്വേഷണത്തില്‍ പൂനെ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ വീട്ടിലേക്ക് ഇവര്‍ മൂവരും ചേര്‍ന്ന് പോയി എന്നാണ് നിഗമനം.ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. എന്നാല്‍ ഇടയ്ക്ക് ചില സമയങ്ങളില്‍ ഇത് ഓണ്‍ ആയിരുന്നതായും കണ്ടെത്തി. അതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് ഇവരുടെ ഫോണ്‍ പിന്തുടര്ന്ന് അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. ഇവര്‍ പൂനെയിലേക്ക് ട്രെയിന്‍ മാര്‍ഗം യാത്ര ചെയ്യുകയാണെന്നാണ് ഇപ്പോഴത്തെ നിഗമനം.റെയില്‍വേ പൊലീസുമായി ബന്ധപ്പെട്ട് ഇവരെ കണ്ടെത്താനാകുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.
Discussion about this post