ഫേസ്ബുക്കിന്റെ സ്വന്തം ക്രിപ്റ്റോ കറന്‍സിയായ ലിബ്ര 2020ല്‍ പുറത്ത് ഇറക്കും . ക്രിപ്റ്റോ കറന്‍സി – അധിഷ്ഠിതമായ പണമിടപാട് സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട് യുബര്‍ , മാസ്റ്റര്‍ കാര്‍ഡ് , വിസ , പെയ്പാല്‍ എന്നിവയുടെ കണ്‍സോര്‍ഷ്യവുമായി ഫേസ്ബുക്ക് കരാറിലെത്തിയിട്ടുണ്ട്.
കൂടാതെ ഇ-കൊമേഴ്സ് സ്ഥാപനമായ മെര്‍ക്കാഡോലിബ്ര, ഫിന്‍ടെക് കമ്പനിയായ സ്ട്രൈപ്പ്, ഹോട്ടല്‍ ബുക്കിങ് വെബ്സൈറ്റ് ബുക്കിങ്ഡോട്ട്കോം എന്നിവരോടും ഫേസ്ബുക്ക് കരാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇത്വഴി അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.
നിലവില്‍ രണ്ടായിരത്തില്‍ കൂടുതല്‍ ഡിജിറ്റല്‍ കോയിനുകള്‍ പ്രചാരത്തിലുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ ഇടപാടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Discussion about this post